തീക്കോയി വാഗമണ്‍ റൂട്ടില്‍ വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കം അനുഭവിക്കുന്ന യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരം. വൈകുന്നേരം നാലിന് ബസ്ട്രിപ്പ് ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ വ്യക്തമാക്കി. യാത്രക്കാരെ കുത്തിനിറച്ച് ചെരിഞ്ഞുലഞ്ഞ് ബസ് വാഗമണ്‍ റൂട്ടിലൂടെ പോകുന്ന വീഡിയോയും വാര്‍ത്തയും കഴിഞ്ഞ 2 ദിവസങ്ങളില്‍ മീനച്ചില്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. തിങ്കളാഴ്ച ബസ് എവറസ്റ്റ് വളവില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തിറക്കേണ്ടിയും വന്നു. അപകടാവസ്ഥയെകുറിച്ച് ബോധ്യം വന്നതോടെയാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
തീക്കോയി ഗ്രാമപഞ്ചായത്ത് അംഗം രതീഷ് ഇത് സംബന്ധിച്ച വാര്‍ത്ത അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയെ ധരിപ്പിച്ചിരുന്നു. പുതിയ സര്‍വീസിന് ബസില്ലെന്നായിരുന്നു ആദ്യം കെഎസ്ആര്‍ടിസി അധികാരികളുടെ നിലപാട്. തിങ്കളാഴ്ചത്തെ വീഡിയോ കണ്ടതോടെ എത്രയും വേഗം സര്‍വീസ് ആരംഭിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്കുകയായിരുന്നു. വൈകിട്ട് വാഗമണ്ണില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള സര്‍വീസ് ഈരാറ്റുപേട്ട വരെയാക്കി ചുരുക്കി ഈ ബസ് തന്നെയാവും വൈകിട്ട് 4.10ന് ഈരാറ്റുപേട്ടയില്‍ നിന്നും വാഗമണ്ണിലേയ്ക്ക് ട്രിപ്പ് നടത്തുക.
.

0 Comments