Latest News
Loading...

കാട്ടാമല റോഡിൽ കാൽനടയാത്ര ദുരിതം

ഈരാറ്റുപേട്ട നഗരസഭ ഏഴാം ഡിവിഷനിൽപ്പെട്ട കാട്ടാമല റോഡ് ചെളി മൂലം കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിൽ . റോഡിന്റ് ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് പ്രദേശവാസികൾ ചേർന്ന് രൂപീകരിച്ച പൗരസമിതി നടത്തിയ നഗരസഭാ മാർച്ച് ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ഇതിനിടെ സമരക്കാർ ചെളിവെള്ളം ഒഴിച്ചതിലും, ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു എന്ന് ആരോപിച്ച് സമര സമിതിയിലെ അംഗങ്ങളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു  റിമാൻഡ് ചെയ്തിരുന്നു.


.വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനും ,ചെയർ പേഴ്സണും പോലീസ് ഉദ്യോഗസ്ഥരിൽ സമർദ്ധം ചെലുത്തി കേസിൽ കുടുക്കി റിമാൻഡ് ചെയ്യിക്കുകയായിരുന്നു എന്ന് കാട്ടാമല പൗരസമിതി ഭാരവാഹികൾ ആരോപിച്ചു.. കഴിഞ്ഞ ദിവസത്തെ വിവാദങ്ങൾക്ക് ശേഷം നാല് തൊഴിലാളികൾ ചെളി മാറ്റുന്ന ജോലി തുടങ്ങി എങ്കിലും ഒരു ദിവസം കൊണ്ട് പണിമുടങ്ങി. കഴിഞ്ഞ ദിവസത്തെ മഴ മൂലം ചെളി മൂലം കാൽ നടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്. പ്രദേശവാസികൾ പ്രക്ഷേഭത്തിനൊരുങ്ങുമ്പോൾ പരിസത്ത് ഒരോ ലോഡ് മെറ്റൽ ഇറക്കി പണി നാളെ തുടങ്ങും എന്ന് പറഞ്ഞ് നാളെ , നാളെ , നീളെ , നീളെ എന്ന് പറഞ്ഞ് റോഡ് പണി തുടങ്ങിയ സ്ഥലത്ത് തന്നെ എന്നതാണ് സ്ഥിതി.

500 മീറ്റർ മാത്രം വരുന്ന റോഡ് ചെളിക്കുളം ആയതോടെ കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും വലിയ ദുരിതത്തിലാണ്. സ്കൂളുകളിൽ പോകുന്ന വിദ്യാർത്ഥികളും പള്ളിയിൽ പോകാൻ ഇറങ്ങുന്നവരും ഈ ചെളിക്കുഴി താണ്ടാൻ ഓട്ടോറിക്ഷ എങ്കിലും വിളിക്കേണ്ട ഗതികേടിലാണ്. നഗരസഭ ഓഫീസിന് മുൻപിൽ പ്രതിഷേധം ഉണ്ടായതിന് പിറ്റേന്ന് പണികൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ദിവസങ്ങൾക്ക് ശേഷവും പണികൾ ആരംഭിക്കാത്തതിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്.

Post a Comment

0 Comments