Latest News
Loading...

വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അന്തേവാസികൾക്ക് സഹായങ്ങളുമായി JRC, ഗൈഡിംഗ് വിദ്യാർത്ഥികൾ .

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ വാഗമൺ ഗുഡ് ന്യൂസ് ആശാഭവൻ സന്ദർശിച്ചു. സ്കൂളിലെ ഗൈഡിങ് ആൻഡ് ജൂനിയർ റെഡ് ക്രോസ് കുട്ടികൾ പൊതിച്ചോറുകളും നിത്യോപയോഗ സാധനങ്ങളും അടങ്ങിയ കിറ്റുകളുമായി അന്തേവാസികളെ സന്ദർശിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

കുട്ടികളോടൊപ്പം അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചത് ഏവർക്കും നവ്യാനുഭവമായി. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, ആശാഭവൻ ഡയറക്ടർ, ഫാ.ജസ്റ്റിൻ ,ഗൈഡ് ക്യാപ്റ്റൻ ലിൻസി മാത്യു, ജൂനിയർ റെഡ് ക്രോസ് കൗൺസിലർ പ്രിയ എസ്. എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments