Latest News
Loading...

ഇടതുപക്ഷ ആരോപണങ്ങൾ ജനരോഷം ഭയന്ന് : ജനപക്ഷം

 മീനച്ചൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോപണങ്ങൾ പരാജയഭീതിയും ജനരോഷവും ഭയന്നുള്ള കുപ്രചരണങ്ങൾ മാത്രമാണെന്ന് ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യനും, ബാങ്കിന്റെ വൈസ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജും പറഞ്ഞു.

മധ്യകേരളത്തിലെ ഏറ്റവും  മികച്ച രീതിയിൽ  പ്രവർത്തിക്കുന്ന അർബൻ ബാങ്കും,കേരളത്തിലെ അറിയപ്പെടുന്ന ധനകാര്യ സ്ഥാപനവുമായി മീനച്ചിൽ ഈസ്റ്റ്‌ ബാങ്കിനെതിരെ കഴിഞ്ഞ രണ്ടു മാസകാലമായി വിലകുറഞ്ഞ ആരോപണങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രളയ കാലത്തും, കോവിഡ് കാലത്തും സാമ്പത്തികമായി തകർച്ച നേരിട്ട കർഷകർക്കും ഇടപാടുകാർക്കും അവരുടെ ലോൺ ഇടപാടുകൾ അവസാനിപ്പിക്കുന്നതിന് നിയമവിധേയമായി ഇളവുകൾ അനുവദിച്ചു എന്നത് സത്യമാണ്.ഇത് ബാങ്കിന്റെ നിലനിൽപ്പിനും സഹകാരികളോടുള്ള ബാങ്കിന്റെ കടമയുമാണ് .അത് തുടർന്നും നിർവഹിച്ചു തന്നെ മുന്നോട്ടു പോകും. 
 ആരോപണം ഉന്നയിക്കുന്ന ഇടതുപക്ഷ നേതാക്കൾ ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തങ്ങൾ ഭരിക്കുന്ന ബാങ്കുകളുടെ നിലവിലെ അവസ്ഥ ഒന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. സാമ്പത്തിക ക്രമക്കേടും, അഴിമതിയും,സ്വജനപക്ഷ പാതവും കാരണം സമീപ പ്രദേശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന മുഴുവൻ ബാങ്കുകളും തകർച്ചയിലാണ്. ഇത് മറച്ചു വയ്ക്കുന്നതിനാണ് മാന്യമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

 ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് മാറ്റിവ്വെയ്ക്കാൻ ആരോപിച്ച മുഴുവൻ കാര്യങ്ങളും തെറ്റാണെന്ന് ബഹു.ഹൈക്കോടതി വിധിയിലൂടെ ബോധ്യമായപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ വിറളി പൂണ്ട ഇടതുപക്ഷ നേതാക്കളുടെ വിലകുറഞ്ഞ ജല്പനങ്ങൾ മാത്രമാണ് ആരോപണങ്ങൾ എന്നും ഇരുവരും പറഞ്ഞു...