Latest News
Loading...

കാൽനടജാഥ പര്യടനം സമാപിച്ചു

തൊഴിലില്ലായ്‌മയ്‌ക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്‌ക്കായി യുവജന മുന്നേറ്റമാകുന്ന നവംബർ മൂന്നിന്റെ പാർലമെന്റ്‌ മാർച്ചിന്റെ പ്രചരണാർഥം ഡിവൈഎഫ്‌ഐ പാലാ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച കാൽനടജാഥ പര്യടനം സമാപിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എൻ ആർ വിഷ്‌ണു ക്യാപ്‌റ്റനായുള്ള കടപ്ലാമറ്റത്ത്‌നിന്ന് സംസ്ഥാന കമ്മിറ്റിയംഗം അർച്ചനാ സദാശിവൻ ഉദ്‌ഘാടനം ചെയ്തു. ആദ്യദിനത്തിൽ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിൽ ജാഥയെ വരവേറ്റു. അരീക്കരയിൽ ചേർന്ന സമാപന യോഗം സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം ടി ജാന്റീഷ് ഉദ്ഘാടനം ചെയ്തു. 


.വൈസ്‌ ക്യാപ്റ്റൻ ആതിരാ സാബു, ജാഥാ മാനേജർ ടി ആർ രഞ്ജിത്ത്‌, കെ എസ്‌ അജിത്ത്‌, രഞ്ജിത്ത്‌സന്തോഷ്‌, ശ്രീശാന്ത്‌ എസ്‌ ചന്ദ്രൻ, ടി എസ്‌ ശിവദാസ്‌, എബിൻ മാർട്ടിൻ, അനന്തുസന്തോഷ്‌, പോൾ മനയ്ക്കൽ, ഡി കെ അമൽ, ടി എസ് ശ്രീജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഞായർ രാവിലെ രാമപുരത്ത്നിന്ന് ആരംഭിക്കുന്ന ജാഥ കരൂർ, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പര്യടനശേഷം മുത്തോലിയിൽ സമാപിച്ചു. സമാപന സമ്മേളനം കേന്ദ്ര സെക്രട്ടറിയറ്റംഗം ജയ്‌ക്‌ സി തോമസ്‌ ഉദ്‌ഘാടനം ചെയ്തു.

Post a Comment

0 Comments