Latest News
Loading...

തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് പരിശോധന

ഉഴവൂർ ഗ്രാമപഞ്ചായത്ത് മോനിപ്പള്ളി ടൌണില്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് ഗ്രാമപഞ്ചായത്തും ഉഴവൂര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. മോനിപ്പള്ളി ടൌണ്‍ ഭാഗത്തുള്ള കെട്ടിടങ്ങളില്‍ നിന്നും മലിന ജലം തോട്ടിലേക്ക് പൈപ്പ് ഉപയോഗിച്ച് ഒഴുക്കി തോട് മലിനമാകുന്നതായി പൊതുജനങ്ങളില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിട ഉടമസ്ഥർക്ക് അടിയന്തിരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. 

നോട്ടീസ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ ആയിരുന്നു പരിശോധന.മോനിപ്പള്ളി ടൌണില്‍ പല സ്ഥലങ്ങളിലും തോട് മലിനീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. 

 ആരോഗ്യവകുപ്പ് എച്ച് ഐ ശ്രീ.രാജേഷ് രാജന്‍,ജെഎച്ച്ഐ ശ്രീ.മനോജ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ശ്രീ. അനില്‍കുമാര്‍ റ്റി എസ്, നിതിൻ ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. മോനിപ്പള്ളി ടൌണിലെ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുകയും മലിന ജലം ഒഴുക്കുകയും ചെയ്യുന്ന കെട്ടിട ഉടസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്ന് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍, സെക്രട്ടറി സുനിൽ എന്നിവർ അറിയിച്ചു

Post a Comment

0 Comments