Latest News
Loading...

കിടങ്ങൂര്‍ കടപ്ലാമറ്റം റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു.

കിടങ്ങൂര്‍ കടപ്ലാമറ്റം റോഡില്‍ മൂന്നുതോടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. കിടങ്ങൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും ഉഴവൂരിലേക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ടോറസ് ലോറിയെ ഓവര്‍ ടേക്ക് ചെയ്‌തെത്തിയ ബൈക്ക് എതിര്‍ദിശയിലെത്തിയ കാറിലിടിക്കുകയായിരുന്നു 

ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. യാത്രക്കാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ ടയര്‍ തകരാറിലായ കാര്‍ റോഡില്‍ നിന്നും തെന്നിമാറിയെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 

Post a Comment

0 Comments