Latest News
Loading...

പൂഞ്ഞാറിൽ കാർ അപകടത്തിൽ വൈദികന് പരിക്ക്

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വൈദികന് പരിക്ക്. റോഡിന് ഓരത്ത് കൂട്ടിയിട്ടിരുന്ന തടിയിൽ തട്ടി കാർ തലകീഴായി മറിയുകയായിരുന്നു.


തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പെരിങ്ങുളം പള്ളിയിലെ വൈദികനാണ് കാറിലുണ്ടായിരുന്നത് .നാട്ടുകാർ ചേർന്ന് ചില്ല തകർത്താണ് വാഹനത്തിൽ നിന്നും വൈദികനെ പുറത്തെടുത്തത്. ഫാ. മാത്യു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വീഡിയോ കാണാം

.റോഡ് സൈഡിൽ കിടന്ന മരത്തിലിടിച്ച വാഹനം റോഡിൽ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിന് സാരമായ തകരാർ സംഭവിച്ചു. റോഡിനോട് ചേർന്ന് കിടക്കുന്ന തടികൾ അപകടം സൃഷ്ടിക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞദിവസം ഇവിടെ അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. 

Post a Comment

0 Comments