Latest News
Loading...

ബിഷപ്പ് വയലിൽ വോളി നാളെ ആരംഭിക്കും


 പാലാ:  പാലാക്കാരെ ആവേശത്തിൽ ആറാടിക്കാൻ പാലാ സെന്റ് തോമസ് കോളേജിൽ 42മത് ബിഷപ്പ് വയലിൽ ആൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റിന് ഒക്ടോബർ 14ന് തുടക്കമാകും. 

സെന്റ് തോമസ് കോളേജ് സ്ഥാപകനും പാലാ രൂപതയുടെ ആദ്യ ബിഷപ്പുമായിരുന്ന അഭിവന്ദ്യ വയലിൽ തിരുമേനിയുടെ പാവന സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്യന്ത്ര വോളിബോൾ കളിക്കാരൻ അനശ്വരനായ ജിമ്മി ജോർജിന്റെ നാമധേയത്തിലുള്ള സെന്റ് തോമസ് കോളേജിലെ വോളിബോൾ കോർട്ടിൽ ശ്രീ. ജോസ് കെ. മാണി എം.പി 14ആം തീയതി മൂന്നുമണിക്ക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 


ഉദ്ഘാടന മത്സരത്തിൽ സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയും പാലാ സെന്റ് തോമസ് കോളേജും തമ്മിൽ ഏറ്റുമുട്ടും.
 കേരളത്തിലെ പ്രഗൽഭരായ 10 പുരുഷ വിഭാഗം ടീമുകളും 5 വനിതാ വിഭാഗം ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും. ടൂർണമെന്റ് 19ന് സമാപിക്കും. സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.