Latest News
Loading...

ഞങ്ങളും കൃഷിയിലേക്ക്.

കർഷക സംഘം മേലുകാവ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു. മേലുകാവ് പോലീസ് സ്റ്റേഷന്റെ ഒരേക്കാർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. ഏരിയ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം ഉദ്‌ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ, ലോക്കൽ കമ്മിറ്റി അംഗം സാം അലക്സ്, കർഷക സംഘം മേഖല പ്രസിഡന്റ്‌ കെ ആർ അനുരാഗ്, സെക്രട്ടറി സണ്ണി ജോൺ, ഗ്രാമ പഞ്ചായത്ത്‌ അംഗം ഡെൻസി ബിജു, സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളായ ജിമ്മിച്ചൻ ജോസഫ്, സൽ‍മ വിപിൻദാസ്, മഹിളാ അസോസിയേഷൻ സെക്രട്ടറി മായ സജീവ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments