Latest News
Loading...

ഏഴാം ദേശീയ ആയുർവേദ ദിനാചരണം

 ഏഴാം ദേശീയ ആയുർവേദ ദിനാചരണം പാല ഗവൺമെന്റ് ആയുർവേദ ആശുപത്രി യിൽ പാല നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. പാലാ നഗരസഭ വൈസ് ചെയർമാൻ ശ്രീമതി സിജി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ അമ്പിളി കുമാരി സ്വാഗതം പറഞ്ഞു.

 ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലപ്പറമ്പിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, വാർഡ് കൗൺസിലർമാരായ പ്രൊഫസർ സതീഷ് ചൊള്ളാനി, ജോസ് ജെ ചീരാൻകുഴി, മായ പ്രദീപ്, മായ രാഹുൽ, ലിസി കുട്ടി മാത്യു,ആനി ബിജോയ്, എച്ച്. എം. സി. അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. 

പാലാ റീജിയണൽ എപ്പിഡെമിക് സെല്ലിലെ ഡോക്ടർമാരായ ഡോക്ടർ അനീഷ് ശർമ, ഡോക്ടർ ബിന്ദു എം, ബിനോജ് കെ ജോസ്, ഡോക്ടർ അമേഷ്, ഡോക്ടർ കാശ്മീര, ഡോക്ടർ അനുവിശ്വം, ഡോക്ടർ അഞ്ജലി, ഡോക്ടർ ജുവൽ ജോസ്, ഡോക്ടർ സുമി, ഡോക്ടർ നിരഞ്ജന, ഡോക്ടർ ശ്രീജ, ഡോക്ടർ സംഗീത, ഡോക്ടർ ചിന്നു രാമചന്ദ്രൻ, എന്നിവർ മെഡിക്കൽ ക്യാമ്പനു നേതൃത്വം നൽകി. ഡോക്ടർ വിഷ്ണു മോഹൻ(AMAI) ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിശദമായ ക്ലാസ് എടുത്തു. ആയുർവേദ ക്വിസ് വിജയികൾക്ക്സമ്മാനം നൽകി. ആശുപത്രിയിലേക്ക് ടിവികൾ സംഭാവന ചെയ്ത ജോസ് കുട്ടി ചീരാംകുഴിയെ പൊന്നാട നൽകി ആദരിച്ചു. ഇതിനോടൊപ്പം വിപുലമായ ഔഷധസസ്യപ്രദർശനവും ഔഷധ ആഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടത്തി. മെഡിക്കൽ ക്യാമ്പിൽ 350 ഓളം പേർ പങ്കെടുത്തു.

Post a Comment

0 Comments