Latest News
Loading...

ദേശീയ ആയുർവേദ ദിനാചരണം.

ഈരാറ്റുപേട്ട: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് റീജിയണൽ എപ്പിഡമിക് സെല്ലും, മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളും ചേർന്ന് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉൽഘാടനം അഡ്വ.സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു.

 നഗരസഭാ ആരോഗ്യ സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. സഹ്‌ല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പി.ടി എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, ഹെഡ്മിസ്ട്രസ് ലീന . എം.പി എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഡോ. സീനിയ അനുരാഗ് സ്വാഗതവും, പ്രിൻസിപ്പാൾ ഫൗസിയാ ബീവി .കെ.എം നന്ദിയും പറഞ്ഞു. 

ബോധവൽക്കരണ ക്ലാസ് തീക്കോയി ഗവ. ആയുർവേദ ആശുപത്രി യിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ജെറോം വി.കുര്യൻ നയിച്ചു. പ്രദേശത്തെ എട്ടോളം ആയുർവേദ ഡോക്ടർ മാരും മെഡിക്കൽ സ്റ്റാഫും ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിച്ചു. ആവശ്യക്കാർക്ക് രക്ത പരിശോധനയും, സൗജന്യ മരുന്ന് വിതരണവും നടത്തി.

Post a Comment

0 Comments