Latest News
Loading...

ഈരാറ്റുപേട്ടയിൽ സമ്പൂർണ്ണ ഭവന സന്ദർശനം 28ന് വെളളിയാഴ്ച

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി രണ്ടു മാസക്കാലമായി നടത്തി വരുന്ന മയക്ക് മരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിൻ്റെ ഭാഗമായി 28 ന് വെള്ളിയാഴ്ച പ്രദേശത്തെ 8000 വീടുകളിൽ ഒറ്റ ദിന സമ്പൂർണ്ണ സന്ദർശനം നടത്തുന്നു. 5 പേരിൽ കുറയാത്ത സന്നദ്ധ കവർത്തകർ ഉൾക്കൊള്ളുന്ന 80 സ്ക്വാഡുകൾ ഇതിനായി രംഗത്തിറങ്ങും. 100 വീടുകളാണ് ഒരു സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നത്. വീടുകളിൽ എത്തിക്കുന്ന ബുക്ക് ലറ്റിൻ്റെപ്രകാശനം നൈനാർ മസ്ജിദ് അങ്കണത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.നിർവഹിച്ചു.


.ഇമാം മുഹമ്മദ് സുബൈർ മൗലവി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി.സംയുക്ത മഹല്ല് സമിതി പ്രസീഡിയം അംഗങ്ങളായ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ,ഇമാം മുഹമ്മദ് അഷറഫ് കൗസരി, കെ.ഇ.പരീത്, അഫ്സർ പുള്ളോലിൽ, ഇമാം ഇബ്രാഹിം കുട്ടി മൗലവി, ഇമാം ഷിഹാബ് മൗലവി, പ്രൊഫ എ.എം.റഷീദ്, ഇമാം ഉനൈസ് മൗലവി, ഇമാം ഹാഷിർ നദ് വി, ഇമാം ത്വൽഹാനദ് വി, അബ്ദുൽ വഹാബ്, നൗഫൽ ബാഖവി, അർഷദ് ബദരി, വി.റ്റി.ഹബീബ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments