Latest News
Loading...

മരം വെട്ടി നീക്കാൻ നടപടി

പനച്ചിപ്പാറയിൽ അപകടവസ്ഥയിൽ നിന്ന തണൽ മരം വെട്ടി നീക്കാൻ നടപടി. മരത്തിൻറെ ശിഖരങ്ങൾ മുറിച്ചു തുടങ്ങി. അപകടാവസ്ഥയിൽ നിൽക്കുന്ന മരം വിദ്യാർത്ഥികൾക്കും വാഹന യാത്രക്കാർക്കും ഭീഷണിയാകുന്ന വാർത്ത മീനച്ചിൽ ന്യൂസ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ആർ ഡി ഒ യുടെ ഉത്തരവ് പ്രകാരം പി ഡബ്ലിയു ഡി യും പൂഞ്ഞാർ പഞ്ചായത്തും ചേർന്നാണ് മരം മുറിക്കുന്നത്. മുറിച്ചു നീക്കാനുള്ള പണി കൂലി 19000 രൂപ പൂഞ്ഞാർ പഞ്ചായത്തും, PWD യും തുല്യമായി വീതിക്കും.


.പരാതിയെ തുടർന്ന് മരം മുറിച്ചു നീക്കാൻ വർഷങ്ങൾക്കു മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും മരത്തിന് അന്യായവില ഇട്ടതോടെയാണ് മരം മുറിക്കൽ നീണ്ടു പോയത്. സാങ്കേതിക തടസ്സങ്ങളിൽ തട്ടി മരം മുറിക്കൽ നീളുമ്പോൾ പ്രദേശത്ത് ഉയരുന്ന അപകടാവസ്ഥ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 




Post a Comment

0 Comments