Latest News
Loading...

മീനച്ചിലാറ്റിലേക്ക് കക്കൂസ് മാലിന്യം തള്ളി

പൊതുവഴികളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പനക്കപ്പാലം ടൗണിന് സമീപം മീനച്ചിലാറ്റിലേക്ക് സാമുഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി

.കഴിഞ്ഞ രാത്രിയിലാണ് സംഭവം പനക്കപാലം ടൗണിന് സമീപം പ്രധാന റോഡിലുള്ള കലുങ്കിനടിയിലേക്കാണ് മാലിന്യം ഒഴുകിയത്. ഇത് വഴിയുള്ള നിർച്ചാലിലൂടെ മലിനജലം തൊട്ടടുത്തുള്ള മീനച്ചിലാറ്റിലേക്കാണ് ഒഴുകിയെത്തുന്നത്.


.പ്രദേശമാകെ അസഹനീയമായ ദുർഗത്ഥമാണനുഭവപെടുന്നത്. വാർഡ് മെംബറുടെ നേതൃത്വത്തിൽ ബ്ലീച്ചിംഗ് പൗഡർ വിതറി. മാലിന്യം ഒഴുക്കിയതിന് താഴെ കുടിവെള്ള പദ്ധതിയും ഉണ്ട്.



.ടാങ്കർ ലോറിയൽ കൊണ്ട് വന്ന് ഒഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത് 4 മാസം മുൻപും ഇതേ സ്ഥലത്ത് റബർ ഫാക്ടറിയിൽ നിന്നുള്ള മാലിന്യം തള്ളിയിരുന്നു. 



.പൊലീസ് രാത്രി കാലപരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. കഴിഞ്ഞ ആഴ്ച പ്രവിത്താനത്തും സാമൂഹ്യ വിരുദ്ധർ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിരുന്നു. 

Post a Comment

0 Comments