Latest News
Loading...

സാമൂഹിക തിന്മകൾക്കെതിരെ പ്രതിരോധം ധാർമിക ബാധ്യത. മുഹമ്മദ്‌ പറവൂർ

ലഹരി ,മയക്കുമരുന്ന്,ഫ്രീ സെക്സ് തുടങ്ങി വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ധാർമിക പ്രതിരോധം യുവ സമൂഹത്തിന്റെ ബാധ്യത ആണെന്ന് എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ പറവൂർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിൽ പോലും ലഹരി ഉപയോഗം വ്യാപകമാവുകയാണ് .


സ്റ്റിക്കർ പോലെ ലഹരിയുടെ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ലഹരിയുടെ വ്യാപനം വർധിക്കുമ്പോഴും നിയമ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ല.ഒപ്പം കൗമാര പ്രായക്കാർക്കിടയിൽ ലൈംഗിക അരാജകത്വം വർധിക്കുന്നു.

.തിന്മകളുടെ വിപാടനത്തിന് പകരം സാഹചര്യങ്ങൾ അനുകൂലമാക്കപ്പെടുകയാണ്. ഇതിനെതിരെ സമൂഹവും ഭരണ സംവിധാനങ്ങളും ശക്തമായ പ്രതിരോധം തീർക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും വേണം.അദ്ദേഹം പറഞ്ഞു.


.SYS കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നക്കം തുരുത്ത് ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് പിഎം അനസ് മദനി അധ്യക്ഷത വഹിച്ചു.വൈകുന്നേരം 5 മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി നൗഷാദ് ഹാജി പതാക ഉയർത്തി. ചരിത്ര പഠനം,സംഘടനാ വ്യാപനം,ആത്മീയം ക്‌ളാസുകൾക്ക്,അബൂബക്കർ മാസ്റ്റർ പടിക്കൽ,ഫിറോസ് അഹ്‌സനി നേതൃത്വം നൽകി.



.പി ടി നാസർ ഹാജി ജനറൽ സെക്രട്ടറി ലബീബ് സഖാഫി,,സിയാദ് അഹ്‌സനി,ലിയാഖത്ത് സഖാഫി ചർച്ചകൾക്ക് തേതൃത്വം നൽകി.ആരിഫ് ഇൻസാഫ് ,സുബൈർ നക്കംതുരുത്ത്,ശിഹാബ് കാട്ടിക്കുന്ന്,നൗഷാദ് മുസ്‌ലിയാർ,യഅക്കൂബ് നഈമി, അൻവർ മദനി, സിനാജ്, ഉനൈസ്, അഷ്‌റഫ്, സംസാരിച്ചു.

സംഘടനാ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിനും, യുവതലമുറയ്ക്ക് ധർമികാവബോധം നൽകുന്നതും ലക്ഷ്യം വെച്ചുള്ളതാണ് ക്യാമ്പ് .നിസാർ തിരുവാതുക്കൽ സ്വാഗതവും സോൺ പ്രസിഡന്റ് കബീർ മഹ്‌ളരി നന്ദിയും പറഞ്ഞു

Post a Comment

0 Comments