Latest News
Loading...

സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചവരെ പിടികൂടി

ബാറ്ററി മോഷ്ടിച്ച് വാഹനത്തിൽ കടത്താൻ ശ്രമിച്ച സഹോദരങ്ങളടക്കം മൂന്നംഗ സംഘത്തെ പാലാ പൊലീസ് പിടികൂടി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. 

പോത്താനിക്കാട് പല്ലാരിമംഗലം സ്വദേശികളായ പ്ലാം തടത്തിൽ ജിഷ്ണു ,സഹോദരൻ വിഷ്ണു, ആലക്കോട്ടിൽ ബാദുഷ എന്നിവരാണ് പിടിയിലായത്.


.പാലാ പൊൻകുന്നം റൂട്ടിലുള്ള സ്ട്രീറ്റ് ലൈറ്റുകളിൽ മോഷ്ടിച്ച ബാറ്ററിയുമായി പാലാ കാനാട്ട് പാറ പെട്രോൾ പമ്പിൽ കയറിയ സംഘാങ്ങൾ പമ്പ് ജീവനക്കാരുമായി തർക്കത്തിലേർപെടുകയും ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലിസെത്തിയപ്പോൾ വാഹനത്തിൽ ബാറ്ററി കണ്ടെത്തുകയുമായിരുന്നു.


.തുടർന്ന് ടത്തിയ ചോദ്യം ചെയ്യലിൽ മോഷണവിവരം മനസ്സിലാകുകയും വാഹനമടക്കം കസ്റ്റടിയിലെടുക്കുകയുമായിരുന്നു.


.

Post a Comment

0 Comments