Latest News
Loading...

മലയാള തുടർ പഠന ക്ലാസുകളുടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്,കേരള സർക്കാരിൻറെ മലയാളം മിഷൻ്റെ കീഴിൽ  എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യത്തെ മുൻനിർത്തി നടത്തിവരുന്ന  മലയാളം തുടർ പഠന ക്ലാസുകളുടെ വിവിധ കോഴ്സുകളുടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം കുവൈത്ത് അബ്ബാസിയായിൽ  കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീറോഷി അഗസ്റ്റിൻ നിർവഹിച്ചു. പ്രവാസി മലയാളികള്ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്ക്കാര് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷൻ.


.നിലവിൽ നാല് കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂര്ത്തിയായ ആര്ക്കും സര്ട്ടിഫിക്കറ്റ് കോഴ്സിനു (2 വർഷം) ചേരാം. തുടർന്ന്  ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്സുകളും സൗജന്യമായാണ് നടത്തുന്നത്.



.

പ്രവാസിമലയാളി കുട്ടികളുടെ ആവശ്യാനുസരണം മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പരിചയിക്കുന്നതിനായി സര്ട്ടിഫിക്കറ്റ്, ഡിപ്ളോമ, ഹയര് ഡിപ്ളോമ, സീനിയര് ഹയര് ഡിപ്ളോമ തുടങ്ങിയ വിവിധ കോഴ്സുകള് ആണ് നടത്തുന്നത്
ഓരോ കോഴ്സിനും പഠിക്കുന്ന വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ബഹുമാനപ്പെട്ട മന്ത്രി റോഷി അഗസ്റ്റിന്റെ കൈയിൽനിന്ന് ഓരോ കുട്ടികൾ വീതം പാഠപുസ്തകങ്ങൾ  ഏറ്റുവാങ്ങി.
ബഹുമാനപ്പെട്ട മന്ത്രി റോഷി അഗസ്റ്റിൻ വിദ്യാർത്ഥികളുമായി സംവദിച്ചു. അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. 



. പ്രവാസികൾ ആയിരിക്കുന്ന വിദ്യാർത്ഥികൾ മാതൃഭാഷയായ മലയാളം പഠിക്കുവാൻ കാണിക്കുന്ന തീക്ഷ്ണതയെ അദ്ദേഹം അഭിനന്ദിച്ചു
കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ആന്റോ മാത്യു കുമ്പിളിമൂട്ടിൽ, ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, ട്രഷറർ പോൾ ചാക്കോ പായിക്കാട്ട്, ചീഫ് കോഡിനേറ്റർ ബെന്നി പുത്തൻ, മലയാളം കോഴ്സുകളുടെ ഹെഡ്മാസ്റ്റർ സോയിസ് ടോം എന്നിവർ സംസാരിച്ചു


.പരിപാടികൾക്ക് അജു തോമസ് കുറ്റിക്കൽ, ജേക്കബ് ആൻറണി വലിയവീടൻ ,ബിനോയ് വർഗീസ്, റോയ് ജോൺ പൂവത്തിങ്കൽ, ജയ്സൺ ഔസേപ്പ് പെരേപ്പാടൻ, സുനിൽ സോണി വെളിയത്ത് മാലിൽ, ,സുനിൽ ചാക്കോ. പവ്വംചിറ, അനൂപ് ജോസ് ചേന്നാട്ട് , അഖില നിബിൻ, ഷാജി ജോസഫ്, ബിനു. എഴരത്ത്, സോയുസ് ടോം, ഷിനു ജേക്കബ്, മരീന ജോസഫ്, ജിൻസൺ മാത്യു , റോയി ചെറിയാൻ കണി ചേരിൽ എന്നിവർ അടക്കമുള്ള നിരവധി പേർ നേതൃത്വം നൽകി

Post a Comment

0 Comments