Latest News
Loading...

ഈരാറ്റുപേട്ടയിൽ പിഎഫ്ഐ ഹർത്താൽ ശക്തം


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹർത്താൽ ഈരാറ്റുപേട്ടയിൽ ശക്തം. രാവിലെ 7 മണിയോടെ തന്നെ പ്രവർത്തകർ കൂട്ടമായി ടൗണിൽ എത്തി റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. 

രാവിലെ ഈരാറ്റുപേട്ട മുട്ടം കവലയിലാണ് വലിയ പ്രതിഷേധ പ്രകടനം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നൂറിലധികം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് വാഹനങ്ങൾ കടത്തിവിടുന്നുണ്ട് . 


.കെഎസ്ആർടിസി ബസ്സുകളും പ്രതിഷേധക്കാർക്കിടയിലൂടെ കടന്നുപോയി. മുട്ടം കവലയിൽ നിന്നും ഈരാറ്റുപേട്ട ടൗണിലേക്ക് പ്രതിഷേധ പ്രകടനവും നടന്നു.



.

.

Post a Comment

0 Comments