Latest News
Loading...

വെള്ളിയാഴ്ച ഹർത്താൽ

എൻഐഎ റെയ്ഡിൽ പ്രതിഷേധി ച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച ഹർ ത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആവശ്യസർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.



18 പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ്
എൻഐഎ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരിൽ എട്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി.10 പേർ ഇപ്പോഴും കൊച്ചിയിലെ എൻഐഎ ഓഫീസിൽ തുടരുകയാണ്. ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.



.സംസ്ഥാനത്ത് 70ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നട ന്നത്. നേതാക്കളുടെ വീടുകളിലും പരിശോധന നട ന്നു. കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിലാണ് പരി ശോധന നടക്കുന്നത്.




.കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നും നിര വധി പേർ അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദത്തിന് ധനസ ഹായം ചെയ്തവർ, പരിശീലന ക്യാമ്പുകൾ നടത്തുന്ന വർ, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകർഷിക്കൽ എന്നീ കാര്യങ്ങളിൽ ഉൾപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്ന് എൻഐഎ വ്യക്തമാക്കി

.

Post a Comment

0 Comments