Latest News
Loading...

പൂഞ്ഞാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പൂഞ്ഞാർ തെക്കേക്കര മങ്കുഴിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുനാരകത്തിങ്കൽ രാജപ്പൻ നായർ (82) ആണ് മരിച്ചത്. തനിച്ച് താമസിച്ചു വരികയായിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
.ഇദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്ന സമീപ വാസി രാവിലെ കാപ്പിയുമായി എത്തിയപ്പോഴാണ് രാജപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. ടി വി ഓൺ ചെയ്ത നിലയിലും. പണവും മറ്റും പഴ്സിൽ തന്നെ ഉണ്ടായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി