Latest News
Loading...

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് ഞായറാഴ്ച

പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ഭരണസമിതിയിലയ്ക്കുളള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ നാല് വരെ മീനച്ചിൽ താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് പൂഞ്ഞാർ തെക്കക്കരയിലുള്ള സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ബൂത്തിലും, കാഞ്ഞിരപ്പളളി താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് മുണ്ടക്കയം സി.എം.എസ്. ഹൈസ്‌കൂളിലെ ബൂത്തിലും വോട്ട് ചെയ്യാം. 


.വോട്ടവകാശ വിനിയോഗത്തിന് അംഗങ്ങൾ ബാങ്കിൽ നിന്നും നൽകിയിട്ടുളള തിരിച്ചറിയൽ കാർഡിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സഹകര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുളള തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും കൂടി കൈയ്യിൽ കരുതേണ്ടതാണ്. 

.15 അംഗ ഭരണസമിതിയിലേക്ക് കേരള ജനപക്ഷം പാർട്ടി നേതൃത്വം നൽകുന്ന സഹകരണ ജനപക്ഷ മുന്നണിയും എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയും തമ്മിലാണ് മത്സരം.


. നിലവിലെ ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ നേതൃത്വത്തിലുള്ള സഹകരണ ജനപക്ഷ മുന്നണിയിൽ ജില്ലാ പഞ്ചായത്തംഗവും നിലവിലെ ബാങ്ക് വൈസ് ചെയർമാനുമായ ഷോൺ ജോർജ് ഉൾപ്പടെ 13 അംഗങ്ങൾ മത്സര രംഗത്തുണ്ട്. സഹകരണ ജനാധിപത്യ മുന്നണിയിൽ 12 പേരാണ് മത്സരിക്കുന്നത്. 

.മൂന്ന് വനിതാ സംവരണ സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ പ്രവർത്തി പരിചയമുള്ള സ്ഥാനങ്ങളിലേയ്ക്ക് സഹകരണ ജനപക്ഷ മുന്നണിയിലെ രണ്ട് പേർ എതിരില്ലാതെ തിരഞ്ഞെക്കപ്പെട്ടു.

Post a Comment

0 Comments