Latest News
Loading...

പാല ടൗണിൽ വീട്ടമ്മയെ തെരുവ് നായ കടിച്ചു

പാലാ ടൗണിൽ തെരുവുനായുടെ കടിയേറ്റ്  വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശിയായ സാറാമ്മയ്ക്കാണ് നായയുടെ കടിയേറ്റത്.


.ഭരണങ്ങാനം തീർത്ഥാടന ദേവാലയത്തിൽ സന്ദർശനം നടത്തി തിരിച്ചു പോകവെയാണ് സംഭവം. കുരിശുപള്ളി കവലയിൽ നിന്നും ബസ് സ്റ്റോപ്പിലേയ്ക്ക് നീങ്ങവെയാണ് നായയുടെ കടിയേറ്റത്. 


.കാലിൽ നായ കടിച്ച് വലിച്ചതായി സാറാമ്മ പറഞ്ഞു. ഉടൻ തന്നെ പാല ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി.


.അതേസമയം പാലാ നഗരസഭ തെരുവുനായ സരക്ഷണത്തിനായി ഡോഗ് പാർക്കെന്ന പേരിൽ നിർമിച്ച കൂടുകൾ വെറുതെ കിടന്ന് തുരുമ്പെടു നശിക്കുകയാണ്. 


.നഗരത്തിൽ നായശല്യം പൊതുജനത്തിന് ഭീഷണിയാകുമ്പോഴാണ് ലക്ഷങ്ങൾ മുടക്കിയ ഡോഗ് പാർക്ക് നോക്കുകുത്തിയാകുന്നത്.

.കുര്യാക്കോസ് പടവൻ നഗരസഭാ ചെയർമാനായിരുന്ന കാലത്താണ് നായശല്യത്തിന് തടയിടാൻ ലക്ഷ്യമിട്ട് പാലാ മൃഗാശുപത്രി കെട്ടിടത്തോട് ചേർന്ന് നായസംരക്ഷണകേന്ദ്രം ആരംഭിച്ചത്. 20-ഓളം കൂടുകളിലായി 60 നായക്കളെ വരെ സംരക്ഷിക്കാനാകും. 

Post a Comment

0 Comments