ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 2.30നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടന്നത്. 200 ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
.അതേസമയം, അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യുകെയില്‍ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സ്‌കോട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം.
.ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു.1952 ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടര്‍ച്ചയായി 70 വര്‍ഷം ഇവര്‍ അധികാരത്തിലിരുന്നു.
.
.
0 Comments