Latest News
Loading...

ചെമ്മലമറ്റം ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും

ചെമ്മലമറ്റം ചെമ്മലമറ്റം പന്ത്രണ്ട് ശ്ശീഹൻമാരുടെ പള്ളിയിൽ സെപ്റ്റംബർ  21ബുധൻ മുതൽ 25 ഞായർ വരെ തീയതികളിൽ നടക്കുന്ന മൂന്നാമത് ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും. അട്ടപ്പാടി പ്രീചേഴ്സ് ഓഫ് ഡിവൈൻ മേഴ്സിയിലെ റവ. ഫാ.സാംസൺ ക്രിസ്റ്റിയും സെഹിയോൻ ടീം അംഗങ്ങളും ആണ് കൺവെൻഷൻ നയിക്കുന്നത്.




എല്ലാദിവസവും വൈകുന്നേരം നാലു മണി മുതൽ രാത്രി 9 മണി വരെയാണ് കൺവെൻഷൻ. ദൈവാലയത്തിലും ചുറ്റിലുമുള്ള പന്തലിലും ആണ് കൺവെൻഷൻ നടക്കുന്നത്. 


.21ന് വൈകുന്നേരം 4 ന് ജപമാല.തുടർന്ന് വികാരി റവ.ഫാ .സഖറിയാസ് ആട്ടപ്പാട്ട് വിശുദ്ധ കുർബാന അർപ്പിക്കുകയും പാലാ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.മോൺ .ജോസഫ് തടത്തിൽ കൺവെൻഷൻ്റെ ഉ്ഘാടനം നിർവഹിക്കുകയും ചെയ്യും. 




.22ന് രൂപതാ ചാൻസലർ റവ.ഡോ.ജോസ് കാക്കല്ലിൽ 23ന് വികാരി ജനറാൾ റവ.മോൺ.ജോസഫ് മലേപ്പറമ്പിൽ 24നു ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ.ഫാ.ജേക്കബ് വെള്ളമരുതുംകൽ 25നു മെഡിസിറ്റി എംഡി വികാരി ജനറാൾ മോൺ ജോസഫ് കണിയോടിക്കൽ തുടങ്ങിയവർ വിശുദ്ധകുർബാനക്കും
വചനസന്ദേശത്തിനും നേതൃത്വം നൽകും.



.വചന പ്രഘോഷണം,സൗഖ്യാരാധന ,കൗൺസിലിംഗ് രോഗശാന്തി ശശ്രൂഷ,മധ്യസ്ഥ പ്രാർത്ഥന പപസങ്കീർത്തനം,തുടങ്ങിയവ കൺവെൻഷൻ്റെ ഭാഗമായി നടക്കും. കൺ വൻഷന് ശേഷം ഈരാറ്റുപേട്ട , കാഞ്ഞി
രപ്പള്ളി, പൈക, വാരിയാനിക്കാട് ചേറ്റ്തോട് എന്നീ സ്ഥലങ്ങളിലെക്ക് ബസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷൻ്റെ വിജയത്തിനായി ജെറിക്കോ പ്രാർത്ഥന നടന്നുവരുന്നു.


Post a Comment

0 Comments