Latest News
Loading...

കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ.

 കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ.
. പൊൻകുന്നം എലിക്കുളം, കാരിക്കകുന്നേൽ  ടിജോ വർഗീസ് (42) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്. പാലാ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നേരത്തെ യുവതി നല്കിയ ലൈംഗിക പീഡന കേസ് നിലനില്കെയാണ് ഈ കേസ്സിൽ ജാമ്യത്തിലിറങ്ങിയ പ്രതി പാലാ ഫാമിലി കോടതിയുടെ മുറ്റത്ത് വച്ച് യുവതിയെ ചീത്തവിളിക്കുകയും, പിൻതുടർന്ന് യുവതിയുടെ നഗ്നഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. 
.കൂടാതെ നഗ്നഫോട്ടോകൾ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്.ഓ കെ.പി ടോംസൺ,എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്സ്.ഐ. ബിജു കെ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments