Latest News
Loading...

ബ്രില്ല്യൻസ് സ്റ്റഡി സെൻറർ വിക്ടറി ഡേ സെപ്റ്റംബർ 25ന്

ബില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം പൂർത്തിയാക്കി ഈ വർഷത്തെ JEE Advanced, JEE main, Kerala Engg തുടങ്ങിയ പ്രവേശനപരീക്ഷകളിൽ ഉന്നതാ ങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

"വിക്ടറി ഡേ' 2022 സെപ്റ്റംബർ 25-ാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് ബില്ല്യന്റിന്റെ ഡയമണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. രാജ്യസഭാ എം. പി. ശ്രീ. ജോസ് കെ.മാണി അവർകളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുമോദനയോ ഗത്തിൽ ബഹു. സാംസ്കാരിക സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി ശ്രീ. വി. എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു. പ്രസ്തുത യോഗത്തിൽ ബഹു. ജലസേചന വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റ്യൻ, ശ്രീ. തോമസ് ചാഴിക്കാടൻ എം.പി, ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ, ശ്രീ. മോൻസ് ജോസഫ് എം.എൽ.എ, മുൻ ആഭ്യന്തര സെക്രട്ടറി ശ്രീ. റ്റി. കെ. ജോസ് ഐ.എ.എസ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ, കേരള പ്ലാനിംഗ് ബോർഡ് അംഗം ശ്രീ. സന്തോഷ് ജോർജ് കുളങ്ങര, പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ. ആന്റോ ജോസ് പടിഞ്ഞാറേ ക്കര, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസ്, ജില്ലാ പഞ്ചാ യത്ത് മെമ്പർ ശ്രീ. ജോസ്മോൻ മുണ്ടയ്ക്കൽ, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. രാജൻ മുണ്ടമറ്റം, മെമ്പർ ശ്രീമതി സീബാ റാണി തുടങ്ങിയവർ പങ്കെടുക്കും.

.ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 3-ാം റാങ്കും, സംസ്ഥാനതലത്തിൽ 1-ാം സ്ഥാനവും, കേരളാ എൻജിനീയറിംഗ് പ്രവേശന പരീക്ഷ യിൽ 2-ാം റാങ്കും കരസ്ഥമാക്കിയ തോമസ് ബിജുവിനെ 50 ലക്ഷം രൂപയും ഗോൾ ഡലും മെമന്റോയും നൽകി ആദരിക്കുന്നു. ഗണിതശാസ്ത്രത്തിലെ അദ്ധ്യാപന ത്തിനും ഗവേഷണത്തിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപന മായ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ കേരളത്തിൽ നിന്നും സെലക്ഷൻ ലഭിച്ച ഏക വിദ്യാർത്ഥിയാണ് തോമസ്. കെ.വി.പി.വൈ, എൻ. ടി.എസ്.എസി, ഒളിമ്പ്യാഡ് തുടങ്ങിയ രാജ്യാന്തര നിലവാരത്തിലുള്ള എല്ലാ പരീ ക്ഷകളിലും തോമസ് ഉന്നതവിജയം നേടിയിരുന്നു. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീ ക്ഷയിലെ മികച്ച പ്രകടനത്തോടെ തോമസ് ഐ.ഐ.റ്റി. ബോംബെയിൽ കമ്പ്യൂട്ടർ സയൻസിന് അഡ്മിഷൻ നേടിയെടുത്തു. തിരുവനന്തപുരം ജില്ലയിലെ കാവ്യാ ഞ്ജലി വീട്ടിൽ ഐ.എസ്.ആർ.ഒ സീനിയർ സയന്റിസ്റ്റ് ശ്രീ. ബിജു സി. തോമസിന്റെ യും, വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജ് അദ്ധ്യാപിക റീനി രാജന്റെയും മകനാണ്.

കേരളാ എൻജിനീയറിംഗ് പരീക്ഷയിൽ 1-ാം റാങ്കും, ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയ തലത്തിൽ 252-ാം റാങ്കും സംസ്ഥാനതലത്തിൽ 2-ാം സ്ഥാനവും കരസ്ഥമാക്കിയ വിശ്വനാഥ് വിനോദിനെ 10 ലക്ഷം രൂപയും ഗോൾഡലും മെമ ന്റോയും നൽകി ആദരിക്കുന്നു. ഇടുക്കി അണക്കര ശങ്കരമംഗലം വീട്ടിൽ ശ്രീ വിനോദ് കുമാറിന്റെയും ശ്രീമതി ചാന്ദിനി വിനോദിന്റെയും മകനാണ്. ഐ.ഐ.ടി. മദ്രാസിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ചേർന്ന് പഠിക്കാനാണ് വിശ്വനാഥ് തീരുമാനിച്ചിരിക്കുന്നത്. 

.ജെ. ഇ.മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 92-ാം റാങ്കും, കേരളത്തിൽ 2-ാം സ്ഥാനവും, ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ 374-ാം റാങ്കും കരസ്ഥമാ ക്കിയ നീൽ ജോർജിനെ 5 ലക്ഷം രൂപയും ഗോൾമെഡലും മെമന്റോയും നൽകി ആദരിക്കുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ശ്രീ. രാജേഷ് ജോർജിന്റെയും സിനി തോമസിന്റെയും മകനാണ് നീൽ ജോർജ്..കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ 9-ാം റാങ്കും ജെ.ഇ.ഇ.മെയിൻ പരീക്ഷയിൽ 144 റാങ്കും, അഡ്വാൻസ്ഡ് പരീക്ഷയിൽ 318-ാം റാങ്കും കരസ്ഥ മാക്കിയ ദേവ് എൽവിസിനെ 4 ലക്ഷം രൂപയും ഗോൾഡലും മെമന്റോയും നൽകി ആദരിക്കുന്നു. തൃശൂർ പുതുക്കാട് കത്തുവീട്ടിൽ ശ്രീ എൽവിസിന്റെയും ശ്രീമതി സംഗീതയുടെയും മകനാണ് ദേവ്.


കേരള എൻജിനീയറിംഗ് പ്രവേശ പരീക്ഷയിൽ 4-ാം റാങ്കും, ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ 163-ാം റാങ്കും, പെൺകുട്ടികളുടെ വിഭാഗത്തിൽ 1-ാം സ്ഥാനവും കരസ്ഥമാക്കിയ ആൻമേരിയെ 4 ലക്ഷം രൂപയും ഗോൾമെഡലും മെമന്റോയും നൽകി ആദരിക്കുന്നു. തൃശൂർ ജില്ലയിലെ തിരൂർ കോനിക്കര വീട്ടിൽ ഡോക്ടർ ദമ്പതികളായ ബാബു കെ. ജോസഫിന്റെയും ഫീനാ റോസിന്റെയും മക ളാണ് ആൻമേരി.


.കേരള എൻജിനീയറിംഗ് പ്രവേശ പരീക്ഷയിൽ 3-ാം റാങ്കും, ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 574-ാം റാങ്കും, അഡ്വാൻസ്ഡ് പരീക്ഷയിൽ 660-ാം റാങ്കും കരസ്ഥമാ ക്കിയ നവജോത് ബി കൃഷ്ണനെ 4 ലക്ഷം രൂപയും ഗോൾമെഡലും മെമന്റോയും നൽകി ആദരിക്കുന്നു. കൊല്ലം അഞ്ചു കല്ലുമൂട് മെക്കാനിക്കൽ എൻജിനീയറായ കൃഷ്ണകുമാറിന്റെയും സർക്കാർ ഉദ്യോഗസ്ഥയായ ബീനാ പി.എസിന്റെയും മകനാണ് നവജോത്

ആകെ 1 കോടി 33 ലക്ഷം രൂപ ക്യാഷ് അവാർഡും 500-ൽ പരം ഗോൾഡ് മെഡലും റാങ്ക് ജേതാക്കൾക്ക് നല്കുന്നു.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ് , ജോർജ് തോമസ് പി , സന്തോഷ്കുമാർ ബി, പ്രോഗ്രാം കമ്മിറ്റി കൺവീനർ - സാബു മാത്യു, സ്റ്റാഫ് സെക്രട്ടറി - ജോസഫ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.