Latest News
Loading...

കണ്ടാല്‍ മതി. സ്‌ക്രീന്‍ഷോട്ട് എടുക്കാനാവില്ല

ഒറ്റത്തവണ കാണാവുന്ന തരത്തില്‍ അയയ്ക്കുന്ന മെസെജിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിലെ ഈ ഫീച്ചര്‍  പലരും ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് അപ്‌ഡേഷന്‍. വ്യൂ വണ്‍സ് മെസെജുകളിലെ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ കമ്പനി നിലവില്‍ പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.


ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാന്‍ കഴിയൂ. കുറച്ചു കാലമായി ഇന്‍സ്റ്റാഗ്രാമിലും സമാനമായ ഫീച്ചര്‍ ലഭ്യമാണ്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.



കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഡവലപ്പ് ചെയ്തത്. മെസെജ് അയച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഡീലിറ്റ് ചെയ്തതാല്‍ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാന്‍ കഴിയുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ അപ്‌ഡേഷനെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നത്.



Post a Comment

0 Comments