Latest News
Loading...

തടവനാൽ റോഡരുകിൽ മാലിന്യ നിക്ഷേപം

ഈരാറ്റുപേട്ട തടവനാൽ റോഡരുകിൽ മാലിന്യ നിക്ഷേപം പതിവായി.റോഡിന് താഴേക്ക് നിക്ഷേപിക്കുന്ന മാലിന്യങൾ ഒഴുകി എത്തുന്നത് മിനച്ചിലാറ്റിലേക്കാണ് .

നാടാകെ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപത്തിന് അറുതിയില്ല. പ്രവർത്തനം നിരത്തിയ സ്ലോട്ടർ ഹൗസിൻ്റെ മുൻഭാഗം മുതൽ തടവനാൽ ബൈപാസ് പലത്തിന് സമിപം വരെയുള്ള ഭാഗത്ത് മിനച്ചിലാറിൻ്റെ തിരത്ത് കുടിയാണ് ജൈവ അജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ കെട്ടിയും അല്ലാതെയുമായി വലിച്ചെറിയുന്നത്. 


സമീപത്തെ റെസിഡൻഷ്യൽ എരിയയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യമില്ലാത്തതും, വാഹനങ്ങളിലെത്തി മാലിന്യം ശേഖരിച്ച് ഡംപിംഗ് യാ ഡിലെത്തിക്കുന്ന രീതി നഗരസഭ നിർത്തിയതുമാണ് മീനച്ചിലാറിൻ്റെ തീരത്ത് മാലിന്യം നിക്ഷേപിക്കാൻ ഇടയാക്കുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. 


നഗരസഭ ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കുന്നില്ല. നിക്ഷേപിക്കപെടുന മാലിന്യങ്ങൾ മീനച്ച ലാറ്റിലേക്കാണ് ഒഴുകിയിറങ്ങുന്നത്. അനധികത മാലിന്യ നിക്ഷേപം അവസാനിപ്പിച്ച് മാലിന്യ സംസ്ക്കരണത്തിനള്ള നടപടികൾ ക്രിയാത്മകമാക്കുവാൻ നഗരസഭയുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നും ആവശ്യമുയരുന്നു'ണ്ട്




Post a Comment

0 Comments