Latest News
Loading...

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലും വിജിലന്‍സ് പരിശോധന

സംസ്ഥാനമൊട്ടാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായി ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ഓഫീസിലും വിജിലന്‍സ് പരിശോധന. കെട്ടിട നമ്പര്‍ ക്രമക്കേടുകളെ സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. വിജിലന്‍സ് മേധാവി മനോജ് എബ്രാഹമിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്. 

എല്ലാ കോര്‍പറേഷനുകളിലും 53 നഗരസഭകളിലുമാണ് മിന്നല്‍ പരിശോധന. 2 കോര്‍പറേഷനിലും രാമനാട്ടുകര നഗരസഭയിലും കെട്ടിനമ്പര്‍ നല്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നതായി കണ്ടെത്തിയിരുന്നു. നമ്പര്‍ ലഭിക്കുന്നുമായി ബന്ധപ്പെട്ട് വലിയ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്. രാവിലെ 11 മുതല്‍ സംസ്ഥാനവ്യാപകമായാണ് ഓപ്പറേഷന്‍ ട്രൂഹൗസ് എന്ന പേരില്‍ പരിശോധന നടക്കുന്നത്. 

സംസ്ഥാനത്താകെ 87 നഗരസഭകളാണുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ 53 ഇടങ്ങളില്‍ പരിശോധന. ബാക്കി സ്ഥലങ്ങളില്‍ വരുംദിവസങ്ങളില്‍ പരിശോധന നടക്കും. കെട്ടിട വിഭാഗം, റവന്യൂവിഭാഗങ്ങളിലാണ് പ്രധാനമായും പരിശോധന.





Post a Comment

0 Comments