Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ വിജയദിനാഘോഷം നടന്നു

പൂഞ്ഞാർ  സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ വിജയദിനാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ അനുപമ പി.ആർ. ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിലും ദേശീയ-സംസ്ഥാന സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. 

സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്പാക്കൽ, പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി, വിദ്യാർഥി പ്രതിനിധികളായ അദിതി അശോക് റാം, മാളവിക രമേശ് എന്നിവർ പ്രസംഗിച്ചു.  





Post a Comment

0 Comments