Latest News
Loading...

ഐ.സി.എ.ഐ അംഗീകൃത ഓറൽ കോച്ചിംഗ് സെന്റർ

അക്കൗണ്ടിംഗ് മേഖലയിൽ പ്രായോഗിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി  ഇൻസ്റ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ നടത്തുന്ന ക്യാറ്റ് കോഴ്സിന്റെ  അംഗീകൃത ഓറൽ കോച്ചിംഗ് സെന്റർ (ആർ.ഒ.സി.സി) പദവി അരുവിത്തുറ കോളേജിന് ലഭിച്ചു. ആർ.ഒ.സി.സി അനുവദിക്കുന്നതിനായി ഐ.സി.എ.ഐ നിഷ്കർഷിക്കുന്ന കമ്പ്യൂട്ടർ പ്രായോഗിക പരിശീലന സൗകര്യം ഉൾപ്പെടെയുള്ള  എല്ലാ അടിസ്ഥാന സൗകര്യങ്ങളും  കോളേജിൽ ലഭ്യമാണ്  എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അരുവിത്തുറ കോളേജിന് ഐ.സി.എ.ഐ സെന്റർ അനുവദിച്ചത്.


ഈ സെന്ററിൽ ഉടൻ ആരംഭിക്കുന്ന ക്യാറ്റ് കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് 140 മണിക്കൂർ തിയറി ക്ലാസുകളും ഒപ്പം ടാലി, സാപ്പ്, ഇംഗ്ലീഷ് ഫോർ എംപ്ലോയബിലിറ്റി ,ടാക്സ് ഇ-ഫയലിംഗ് എന്നീ മേഖലകളിൽ 160 മണിക്കൂർ പ്രാക്ടിക്കൽ ഓൺ ദ ജോബ് ട്രെയിനിങ്ങും നൽകുന്നതാണ്.
  പ്ലസ്ടുവിന് ശേഷം അരുവിത്തുറ കോളേജിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായിട്ടാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.



ആധുനിക ബിസിനസ് സംരംഭങ്ങളുടെ ആവശ്യത്തിന് ഉതകുന്ന
ആഗോള നിലവാരമുള്ള മാനേജ്മെന്റ് അക്കൗണ്ടന്റുമാരെ വാർത്തെടുക്കുന്നതിനൊപ്പം 
ഇന്ത്യയിലും വിദേശത്തും മാനേജ്മെൻറ് അക്കൗണ്ടിംഗ് രംഗത്ത് മികച്ച ജോലി നേടുവാൻ വിദ്യാർഥികളെ പര്യാപ്തമാക്കുക എന്നതാണ് ഈ സെന്ററിലൂടെ കോളേജ് ലക്ഷ്യം വയ്ക്കുന്നത് എന്ന്കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റ്യൻ പാലക്കാപറമ്പിൽ പറഞ്ഞു.
ബിരുദത്തോടൊപ്പം തൊഴിലധിഷ്ഠിത കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടിംഗ് കോഴ്സുകൾ പഠിക്കുന്നതിനുള്ള സാഹചര്യമാണ് സെന്ററിന് അനുമതി ലഭിച്ചതിലൂടെ അരുവിത്തുറ കോളേജിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാവുക എന്ന് പ്രിൻസിപ്പാൾ ഡോ.സിബി ജോസഫ് അറിയിച്ചു. ക്യാറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഐ.സി.എ.ഐ യുടെ സി.എം.എ കോഴ്സിനുള്ള പരിശീലനവും ക്യാമ്പസിൽ ഉടൻ ആരംഭിക്കുന്നതാണെന്ന് കോഴ്സ് കോർഡിനേറ്റർ ഫാ.ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ എന്നിവർ അറിയിച്ചു.




Post a Comment

0 Comments