Latest News
Loading...

രാമപുരത്ത് പഴകിയ മീനുകൾ പിടിച്ചെടുത്തു

രാമപുരത്ത് പഴകിയ മീനുകൾ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വിഭാഗവും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മീനുകൾ പിടിച്ചെടുത്തത്. 

വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 36 കിലോ പഴകിയ മത്സ്യമാണ് രാമപുരം മാർക്കറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടിച്ചെടുത്തത്. രാവിലെ ആരംഭിച്ച പരിശോധന തുടരുകയാണ്. 


വൻ തോതിൽ കേരളത്തിലേയ്ക്ക് പഴകിയ മീനുകൾ എത്തുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.




Post a Comment

0 Comments