Latest News
Loading...

നാളെ മുതല്‍ പോക്കറ്റ് കീറും. അരിക്കും പാലിനും വില കൂടും

ജിഎസ്ടി നിയമഭേദഗതിയെ തുടര്‍ന്ന് നാളെ മുതല്‍ പല വിഭവങ്ങള്‍ക്കും വില കൂടും. 
രാജ്യമൊട്ടാകെ അരിക്ക് വിലകൂടും. തൂക്കി വില്‍ക്കുന്ന അരിക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്. നാളെ മുതല്‍ കിലോയ്ക്ക് രണ്ടര രൂപവരെ വര്‍ദ്ധിക്കുമെന്നാണ് സൂചന. പായ്ക്ക് ചെയ്ത ബ്രാന്‍ഡ് പതിക്കാത്ത അരിക്കും അഞ്ചു ശതമാനം ജിഎസ്ടി നിലവില്‍ വരും.

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പാലക്കാട് അറിയിച്ചു. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം. 


പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാണ് നാളെ നിലവില്‍ വരുന്നത്. പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ജിഎസ്ടി ബാധകം. അരിക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ ഉയരാം.




Post a Comment

0 Comments