Latest News
Loading...

കുഴിയിൽ ചാടാതെ പാലാ കടക്കാനാകില്ല

പാലാ നഗരത്തിലെ പ്രധാന റോഡിൽ അടിക്കടി രൂപപ്പെടുന്ന കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. മുൻസിപ്പൽ കോംപ്ലക്സി ന് മുന്നിലും സ്റ്റേഡിയം ജംഗ്ഷനു സമീപത്തുമായി മുൻപ് പൊളിഞ്ഞിളകിയ ഭാഗം വീണ്ടും കുണ്ടും കുഴിയുമായി. മഴകൂടി പെയ്യു ന്നതോടെ ഇരുചക്ര വാഹനയാത്രികരുടെയും കാൽനടയാത്രികരുടെയും മേൽ ചെളിവെള്ളം തെറിക്കുന്നതും പതിവ് കാഴ്ചയാണ്.


മാസങ്ങൾക്ക് മുൻപ് ഈ ഭാഗം വലിയ കുഴികളായി മാറിയിരുന്നു. ആദ്യം നടത്തിയ ടാറിംഗ് ആഴ്ചകൾക്കുള്ളിൽ ഇളകിയതിനെ തു ടർന്ന് വീണ്ടും ടാറിംഗ് നടത്തി. ഇവിടെ ടൈൽ വിരിച്ച് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടികളുണ്ടാ യില്ല. ടാറിംഗ് നടത്തുക, മാസങ്ങൾക്കുള്ളിൽ വീണ്ടും പഴയപടിയാവുക എന്നതാണ് ഇവിടുത്തെ സ്ഥിരം കാഴ്ച



റോഡ് തകർന്നതോടെ ഈ ഭാഗത്ത് ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. സ്റ്റേഡിയത്തിന് മുൻവശവും റിവർവ്യൂ റോഡും തകർ ച്ചയുടെ വക്കിലാണ്. കട്ടക്കയം റോഡിന്റെ ആരംഭഭാഗത്തു തകർന്നതിനൊപ്പം മെയിൻ റോഡിലെ വലിയ കുഴിയും വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ഈ കുഴിയിൽ വാഹനങ്ങൾ ചാടുന്നതും സ്ഥിരം സംഭവമാണ്. 




Post a Comment

0 Comments