Latest News
Loading...

പുതുക്കിയ ഡി.പി.ആർ തയ്യാറാക്കും

കടുത്തുരുത്തി അസംബ്ളി  മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ചെമ്പ്ളാവ് റഗുലേറ്റർ - കം - ബ്രിഡ്ജിന്റെ നിർമ്മാണത്തിന് പുതുക്കിയ ഡി.പി.ആർ തയ്യാറാക്കാൻ തീരുമാനിച്ചതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.

       ജനകീയ ആവശ്യം കണക്കിലെടുത്ത് ചെമ്പ്ളാവ് - ചേർപ്പുങ്കൽ റെഗുലേറ്റർ - കം - ബ്രിഡ്ജിന്റെ പുന:ക്രമീകരിച്ച വിശദാംശങ്ങൾ സംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
  

        2014-15 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി സർക്കാർ അനുമതി നൽകിയ തൊടെയാണ് പദ്ധതി രൂപീകരണത്തിന്റെ തുടക്കമുണ്ടായതെന്ന്  മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്നാൽ ഇതോടൊപ്പം  ആവശ്യമായ ഫണ്ട് ലഭിക്കാതെ വന്നതാണ് പദ്ധതി നടപ്പാക്കാൻ കാലതാമസം ഉണ്ടായത് .


         17-10-2017 ഉത്തരവ് പ്രകാരം മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10.10 കോടി രൂപ അനുമതി ലഭിച്ചിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
     വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെ ചർച്ചയ്ക്ക് ശേഷം 23-03-2022 ൽ കെ.ഐ.ഐ.ഡി.സി തയ്യാറാക്കി സമർപ്പിച്ച രൂപരേഖ കിഫ്ബിയുടെ സാങ്കേതിക വിഭാഗം പരിശോധിക്കുകയുണ്ടായി .ഇക്കാര്യത്തിൽ അന്തിമ തീരുമാനം തുടർന്ന് കൈക്കൊള്ളേണ്ടതുണ്ട് .

       രൂപരേഖ പ്രകാരം 64.80 മീറ്റർ നീളത്തിൽ നടപ്പാതയോടുകൂടിയ റെഗുലേറ്റർ നിർമ്മിക്കുകയോ അല്ലാത്തപക്ഷം ഒറ്റ വരി പാലത്തിന്റെ നിർമ്മാണമോ എന്ന് പരിശോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.ഇക്കാര്യങ്ങളുടെ സാധ്യത പരിശോധിച്ച് പുതുക്കിയ ഡിഎസ്ആർ നിരക്കിൽ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.



ചെമ്പ്ളാവ് റഗുലേറ്റർ - കം - ബ്രിഡ്ജ് നടപ്പാക്കുന്നതിൽ വർഷങ്ങളായി നിലനിൽക്കുന്ന കാലതാമസത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

        പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ഭൂഗർഭ ജലത്തിന്റെ ലഭ്യത വർദ്ധിപ്പിക്കാനും അതുവഴി വേനൽക്കാലത്ത് പരിസര പ്രദേശങ്ങളിലുള്ള കിണറുകളിലും ജലാശയങ്ങളിലും വെള്ളത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഗുണപ്രദമായ സാഹചര്യമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.കാർഷിക മേഖലയ്ക്ക് ഏറ്റവും കൂടുതൽ ഉപകരിക്കുന്ന പദ്ധതിയുമാണിത്.നാടിന്റെ നന്മയ്ക്ക് ഏറ്റവും ഉപകരിക്കുന്ന ചെമ്പ്ളാവ് റെഗുലേറ്റർ - കം - ബ്രിഡ്ജ് പദ്ധതിയുടെ ഡി.പി.ആർ അംഗീകരിച്ച് പരമാവധി വേഗത്തിൽ നിർമ്മാണം ആരംഭിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.




Post a Comment

0 Comments