Latest News
Loading...

കെടിയുസിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുയരുന്നു

തൊഴിലാളികളെ അറിയിക്കാതെ പിക്കപ് വാനില്‍ റബര്‍തടികള്‍ കൊണ്ടുപോയാല്‍ തടയുമെന്ന് കെടിയുസി (എം). കര്‍ഷകര്‍ക്ക് സ്വന്തമായി തടികള്‍ വെട്ടികൊണ്ടു പോകുന്നതിന് അനുവാദമില്ല എന്ന തരത്തിലുള്ള പ്രസ്താവന, കര്‍ഷകപാര്‍ട്ടി എന്നവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പോഷക സംഘടനയ്ക്ക് ചേരുന്നതല്ല എന്നാണ് ആക്ഷേപം. 


എന്നാല്‍ കര്‍ഷകര്‍ക്ക് സ്വന്തമായി തടി വെട്ടികൊണ്ടുപോകുന്നതിന് തടസങ്ങളില്ല എന്നാണ് ലേബര്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ഇതിനെ തടയുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് പോലീസ് സഹായം തേടാം. യൂണിയനുകള്‍ തങ്ങളുടെ ബലം കാണിക്കുന്നതാണെങ്കിലും ലേബര്‍ ഓഫീസിന് നേരിട്ട് നടപടിയെടുക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

മഴയിലും, കാറ്റിലും ഒടിഞ്ഞു വീഴുന്ന റബ്ബര്‍ മരങ്ങളുള്‍പ്പെടെ വെട്ടി വില്പന നടത്തുവാന്‍ പെട്ടി ജീപ്പുകളെ ആശ്രയിക്കുന്ന കര്‍ഷകരെ തടയുമെന്ന തൊഴിലാളി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ധിക്കാരപരമായ, കര്‍ഷക/ തൊഴിലാളി ദ്രോഹകരമായ പ്രസ്താവനകളും നടപടികളും നിയന്ത്രിക്കാനുള്ള ചുമതല ജോസ് കെ മാണി എംപി ഏറ്റെടുത്തേ പറ്റു എന്ന് ആംആദ്മി പാലാ നിയോജക മണ്ഡലം ജോ.കണ്‍വീനര്‍ ആവശ്യപ്പെട്ടു.


അതേസമയം, യൂണിയന്‍ വ്യവസ്ഥയിലുള്ള തടിവെട്ടുമ്പോള്‍ തങ്ങള്‍ക്കവകാശപ്പെട്ട ജോലി ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കെടിയുസി (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ പറഞ്ഞു. കര്‍ഷകര്‍ ഒന്നോ രണ്ടോ തടി വെട്ടി കൊണ്ടുപോകുന്നതിനെ തടയില്ലെന്നും ജോസുകുട്ടി വ്യക്തമാക്കി.





Post a Comment

0 Comments