Latest News
Loading...

സംഘാടക സമിതി രൂപീകരിച്ചു

ഈരാറ്റുപേട്ട : ജൂലൈ 24 ന് ( ഞായർ ) നടക്കുന്ന ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന്റെ  സംഘാടക സമിതി രൂപീകരിച്ചു.   സിപിഐഎം  ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന യോഗം ബാലസംഘം മുഖ്യ ചുമതലക്കാരൻ രമേഷ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു.  




ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ അധ്യക്ഷനായി. ഏരിയ കൺവീനർ വികെ ഗംഗാദരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹാഷിർ, ഏരിയ ജോയിൻ കൺവീനർ ടി സുഭാഷ് എന്നിവർ സംസാരിച്ചു.51 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.


കൺവീനർ: പി ആർ ഫൈസൽ, ചെയർമാൻ: വി കെ ഗംഗാധരൻ, 
ജോയിൻ കൺവീനർമാർ: കെ എൻ ഹുസൈൻ, സഹദ് ആലി, റമീസ് ഫൈസൽ, സുരേഷ് ഒലിക്കൽ, 
വൈസ് ചെയർമാൻ: എം എച് ഷനീർ, ശ്രീജിത്ത് കെ സോമൻ, ടി സുഭാഷ്




Post a Comment

0 Comments