Latest News
Loading...

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബസിൽ

തിടനാട് ചെമ്മലമറ്റത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് അതുവഴി വന്ന സ്വകാര്യ ബസിൽ . പരിക്കേറ്റ ഇരുവരെയും ഇതുവഴി സർവീസ് നടത്തുന്ന ഗ്ലോബൽ ബസിലാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 

 

ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ കാരക്കാട് സ്വദേശി മാഹിൻ, കാഞ്ഞിരക്കാട്ട് അച്ചു എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തീ പിടിച്ച ബൈക്ക് പൂർണമായും കത്തിനശിച്ചു. 



സാരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments