Latest News
Loading...

കവിതാ -കഥാ സമാഹാരം പുറത്തിറക്കി

പ്രവിത്താനം:വായന വരാചരണ സമാപനത്തോട് അനുബന്ധിച്ചു കുട്ടികളുടെ കവിതാ -കഥാ സമാഹാരം പുറത്തിറക്കി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്റ്റി സ്കൂൾ. "സർഗ്ഗ നിലാവ്" എന്ന പേരിലാണ് പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്. 


കുട്ടികളുടെ സർഗാൽമക കഴിവുകൾക്ക് പ്രോത്സാഹനം നൽകുകയും പരിശീലനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന "എഴുത്തുപുര"സർഗാൽമക കളരിയുടെ നേതൃത്വത്തിൽ ആണ് പുസ്തക രചന.


സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വഞ്ചിപ്പുരയ്ക്കൽ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ പുറക്കട്ട്പുത്തൻപുരയ്ക്ക് കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ, സ്റ്റാഫ്‌ സെക്രട്ടറി ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു




Post a Comment

0 Comments