Latest News
Loading...

ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ദേശീയ ദർശനങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന സമിതിയംഗം എൻ കെ ശശികുമാർ പ്രസ്ഥാവിച്ചു. ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുഖർജി അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജമ്മുകശ്മീർ ഉൾപ്പെടെയുള്ള തീവ്രവാദ, രാജ്യദ്രോഹ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ നരേന്ദ്ര മോഡി സർക്കാരിന് കഴിഞ്ഞത് മുഖർജിയുടെ ആദർശത്തെ മുൻ നിർത്തി ഭരിക്കുന്നതിനാലാണ്. മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാസമിതിയംഗം പൂഞ്ഞാർ മാത്യു, ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, തങ്കമ്മ പുഷ്പരാജൻ, എം വി പ്രദീപ്കുമാർ, ദീപ സന്തോഷ്‌, കെ കെ സന്തോഷ്‌, സാബുജി തിടനാട്, രഞ്ജിത് പി ജി, മഞ്ജു സജീവ്, രാജേഷ് പടിപ്പുരക്കൽ, മാനി അടിവാരം തുടങ്ങിയവർ പ്രസംഗിച്ചു




Post a Comment

0 Comments