Latest News
Loading...

മീനച്ചിലാർ ശുചികരണ പ്രവർത്തനങ്ങൾ വിലയിരുത്തി ജോസ്.കെ.മാണി എം.പി

മീനച്ചിലാറിൻ്റെ വിവിധ ഭാഗങ്ങളിൽ എക്കലും ചെളിയും അവശിഷ്ങളും അടിഞ് കൂടിയത് നിമിത്തം ജലം സുഗമമായി ഒഴുകുന്നതിന് തടസ്സം നേരിടുകയും പല സ്ഥലങ്ങളിലും തുരുത്തുകൾ രൂപപ്പെട്ടതു നിമിത്തം പാലാ ടൗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും പെട്ടന്ന് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതു മൂലം വ്യാപാരികൾക്കും ചെറുകിട കച്ചവടകാർക്കും ധാരാളം ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച് ധാരാളം പരാതികൾ ലഭിച്ചിരുന്നു. സർക്കാരിൻ്റെ തെളിനീർ ഒഴുകും കോട്ടയം പദ്ധതി പ്രകാരം മീനച്ചിലാറിൻ്റെ വിവിധ ഭാഗങ്ങളിൽ തടസ്സങ്ങൾ നീക്കം ചെയ്തു വരുകയാണ്. 


വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന തുരുത്തുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തമെന്നും ജോസ്.കെ.മാണി പറഞ്ഞു. മീനച്ചിലാറിൻ്റെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്വർക്ക് നിർദ്ദേശങ്ങൾ നൽകി. മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, കൗൺസിലർമാരായ ലീനാ സണ്ണി പുരയിടം, ബിജി ജോജോ കുടക്കച്ചിറ ,സാവിയോ കാവുകാട്ട്, ബിജു പാലുപ്പടവിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, കെ.അജി, പി.ഡബ്ല്യു.ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ്, ഇറിഗേഷൻ എഞ്ചിനിയർ ശ്രീകല തുടങ്ങിയവർ അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു

Post a Comment

0 Comments