Latest News
Loading...

പാലാ തെക്കേക്കരയില്‍ അഴുകിയ മല്‍സ്യം പിടിച്ചു

പാലാ മുരിക്കുംപുഴയില്‍ മല്‍സ്യ മാംസ വിപണനശാലയില്‍ നിന്നും പഴകിയ മല്‍സ്യം പിടികൂടി. പാലാ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴക്കംചെന്ന് അഴുകിയ മല്‍സ്യം പിടിച്ചെടുത്തത്. കൗണ്‍സിലര്‍ മായാ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

മുരിക്കുംപുഴ കത്തീഡ്രല്‍ റോഡിലുള്ള സെന്റ് ആന്‍സ് മല്‍സ്യവിപണശാലയിലായിരുന്നു പരിശോധന. സ്ഥാപനത്തെ കുറിച്ച് നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. മുന്‍പും ഒരുതവണ ഇവിടെ നിന്നും പഴകിയ മല്‍സ്യം പിടികൂടിയിരുന്നു. 




സ്ഥാപനത്തിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ചും സമീപത്തെ വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു. വൈകുന്നേരം വരെ ശേഖരിക്കുന്ന അവശിഷ്ടങ്ങള്‍ വൈകിട്ട് വാഹമെത്തിച്ചാണ് നീക്കിയിരുന്നത്. ഇത് വാഹനത്തില്‍ കയറ്റുന്ന സമയത്ത് പ്രദേശത്ത് വലിയ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു. 


ലൈസന്‍സ് രേഖകള്‍ സംബന്ധിച്ച് അവ്യക്തതകള്‍ ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്കി. നഗരമേഖലയിലെ എല്ലാ മല്‍സ്യവ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി ആവശ്യപ്പെട്ടു.


Post a Comment

0 Comments