Latest News
Loading...

മേലുകാവ് സ്റ്റേഷന് മുന്നില്‍ യുഡിഎഫ് ധര്‍ണ


നിലുര്‍  ഞള്ളിക്കുന്ന് ഭാഗത്തെ കരിങ്കല്ല് കടത്തിയെന്ന കേസില്‍ കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ട്രീസമ്മയെ പ്രതിചേര്‍ക്കാനുള്ള നിക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ മേലുകാവ് പൊലിസ് സ്റ്റേഷനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. രാഷ്ട്രിയ പ്രേരിതമായ നടപടിയില്‍ നിന്നും പൊലിസ് പിന്‍മാറിയില്ലെങ്കില്‍ സംസ്ഥന യുഡിഎഫ് നേതൃത്വം സമരം ഏറ്റെടുക്കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.


എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ അഴിമതിയും കേസുകളും അവസാനിച്ചുവെന്ന നിലയാണ് കേരളത്തിലുള്ളതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.  LDF നെ പിന്തുണച്ചാല്‍ എല്ലാ സംരക്ഷണവും നല്‍കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും മോന്‍സ് ജോസപ് MLA പറഞ്ഞു. UDF ല്‍ നിന്നാന്‍ കള്ളകേസെടുക്കും. പ്രതികാര രാഷ്ട്രിയത്തിന് എല്ലാവിധ ഒത്താശയം ചെയ്ത് കൊടുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും മോന്‍സ് ജോസഫ് MLA പറഞ്ഞു.  



.പൊലീസ് നിതിപൂര്‍വ്വമായ അന്വേഷണമാണ് നടത്തേണ്ടത്. പൊലിസ് LDF ന്റെ B ടീമായി പ്രവര്‍ത്തിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. UDF കടനാട് മണ്ഡലം ചെയ്യര്‍മാന്‍ ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കന്‍, അഡ്വ. ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പില്‍, DCC വൈസ് പ്രസിഡണ്ട് Adv.ബിജു പുന്നത്താനം, Rസജീവ്, ലാലി സണ്ണി, ജോര്‍ജ് പുളിങ്കാട്, ബിന്ദു വിനു, റീത്തമ്മ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments