Latest News
Loading...

പാമ്പനാൽ വെള്ളചാട്ടം ജോസ്.കെ. മാണിയും ജനപ്രതിനിധികളും സന്ദർശിച്ചു.

കടനാട് പഞ്ചായത്തിലെ പാമ്പനാൽ വെള്ളചാട്ടവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രാദേശിക ടൂറിസം കേന്ദ്രo വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൻമേൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നു. നയന മനോഹരമായ പ്രകൃതിദത്ത വെള്ളച്ചാട്ടം കാണുവാൻ ഇവിടെ ധാരാളം പേർ എത്തുന്നുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമീപിച്ചതിനെ തുടർന്ന് ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും വെള്ളച്ചാട്ട പ്രദേശം സന്ദർശിച്ചു. മലനിരകളുടെ പ്രകൃതി സൗന്ദര്യം നിറഞ്ഞ കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറ- മനത്തൂർ പ്രദേശത്താണ് ഈ വെള്ളച്ചാട്ടമുള്ളത്.സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ ആവശ്യപ്പെടുമെന്ന് ജോസ്.കെ.മാണി അറിയിച്ചു. 


.ടൂറിസം വകുപ്പ് ഒരു പഞ്ചായത്തിൽ ഒരു പ്രാദേശിക ടൂറിസം കേന്ദ്രം ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇതിൽ പാമ്പനാലും ഉൾപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. ഇവിടേക്ക് റോഡ്, പാർക്കിoഗ്, ഇരുപ്പിട സൗകര്യം, വിശ്രമകേന്ദ്രം എന്നിവയാണ് പ്രദേശിക വാസികളുടെ ആവശ്യങ്ങൾ. മിനി ഹൈഡൽ പ്രൊജക്ട്, സാഹസിക ടൂറിസം ,ചെക്ക്ഡാം എന്നീ സാദ്ധ്യതകളും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നു. ആവശ്യമായ സഹകരണങ്ങൾ നാട്ടുകാർ ഉറപ്പു നൽകി.  Video Here

പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻ.സി.പുതുപ്പറമ്പിൽ, ജനപ്രതിനിധികളായ ജയ്സൺ പുത്തൻകണ്ടം ., കെ.ആർ.മധു ., ജിജി തമ്പി ,സെബാസ്ത്യൻ കട്ടയ്ക്കൽ, വി.കെ.സോമൻ, സംഘടനാ നേതാക്കളായ ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജോയി വടശ്ശേരി, ജോണി എടക്കര, തോമസ് പുതിയാമഠം:, 'ബെന്നി ഈരൂരിക്കൽ, സന്തോഷ് കൊട്ടാരം, ബെന്നി പുളിക്കൽ, ബേബി കല്ലാനി കുന്നേൽ, തമ്പി ഉപ്പുമാക്കൽ, ജോസ് കൂട്ടി പീടികമല, രാജിമോൻ കലവ നാൽ എന്നിവരും പദ്ധതി ചർച്ചയിൽ പങ്കെടുത്തു.


Post a Comment

0 Comments