Latest News
Loading...

ബിജെപി പ്രതിക്ഷേധ മാർച്ച് നടത്തി .



ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കെതിരെയും കൃത്യനിർവ്വഹണത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തിയ പ്രതിഷേധ മാർച്ചും  ധർണ്ണയും ബിജെപി സംസ്ഥന ഉപാദ്ധ്യക്ഷൻ  എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.



. പഞ്ചായത്തിലെ ജനങ്ങളുടെ, പഞ്ചായത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക്, അവകാശങ്ങൾക്ക് ഭംഗം വരുത്തുന്ന പഞ്ചായത്തിന്റെ അലസത നിറഞ്ഞ മനോഭാവം എത്രയും വേഗം കൈവെടിഞ്ഞ് ജനോപകാരപ്രദമായ പ്രവർത്തങ്ങൾ മാതൃകാപരമായ രീതിയിൽ നടത്തണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബി.ജെ.പി. മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി ആവശ്യപ്പെട്ടു. 
.ലൈഫ് ഭവന പദ്ധതിയില്‍ പണി പാതിയായ വീടുകള്‍ പ്രതിസന്ധിയിലാണെന്ന് ബിജെപി ആരോപിച്ചു. വ്യക്തിഗത ആനുകൂല്യങ്ങളും എസ് സി എസ്ടി ഫണ്ടും കൊടുക്കാന്‍ സാധിച്ചിട്ടില്ല. തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കാര്‍ പുതുക്കി നല്കാത്തതിനാല്‍ പലതും തെളിയുന്നില്ല. ഗ്രാമസഭകള്‍ വഴി നടപ്പാക്കേണ്ട പദ്ധതികളും മുടങ്ങിയതായി ബിജെപി ചൂണ്ടിക്കാട്ടി. 

.ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , നിയുക്ത ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, ജന.സെക്രട്ടറി സരീഷ് കുമാർ ,ട്രഷറർ ദീപു മേതിരി,ജില്ലാ കമ്മിറ്റി അംഗം പി.പി. നിർമ്മലൻ, ന്യൂനപക്ഷമോർച്ച ദേശീയ സമിതി അംഗം സുമിത് ജോർജ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, കർഷക മോർച്ച ജില്ലാ സെക്രട്ടറി മനോജ് തടത്തിൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശേരി, യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ  ഒബിസി മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് റ്റി.എസ്സ്, പഞ്ചായത്ത് മെമ്പർമാരായ കവിത മനോജ്, റെജി ജയൻ ,സുശീല , ബിജെപി പഞ്ചായത്ത് ഭാരവാഹികളായ സുജിത്ത് മോഹൻ, ശശിധരൻ നായർ, പഞ്ചായത്ത്,ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments