Latest News
Loading...

ലൈസൻസ് ഇല്ലാതെ ഒരു റിസോർട്ടുകളും പ്രവർത്തിക്കുവാൻ അനുവദിക്കുകയില്ലായെന്ന് പ്രസിഡന്റ് കെ സി ജെയിംസ്.

 

തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ലൈസൻസ് ഇല്ലാതെ ഒരു റിസോർട്ടുകളും പ്രവർത്തിക്കുവാൻ അനുവദിക്കുകയില്ലായെന്ന് പ്രസിഡന്റ് കെ സി ജെയിംസ്. ലൈസൻസ് ഇല്ലാതെ നിലവിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.ആയതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് എടുക്കാത്തവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിത്തുടങ്ങി. 
.സാമൂഹ്യവിരുദ്ധ പ്രവർത്തനവും അനാശാസ്യ പ്രവർത്തനം നടക്കുന്ന സ്ഥാപനങ്ങളു ണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ   നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലാ ഡി വൈ എസ് പി ക്ക് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും പോലീസ് അധികാരികൾ ആണ്.

ഗ്രാമപഞ്ചായത്ത് നിയമവിരുദ്ധമായ ഒരു പ്രവർത്തനങ്ങളും അനുവദിച്ചു കൊടുക്കില്ല. ആരോപണമുന്നയിച്ചവരുടെ താൽപര്യങ്ങൾ റിസോർട്ടുകാർ പരിഗണിക്കാത്തതുകൊണ്ടാവാം ഇത്തരം പ്രസ്താവനകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

Post a Comment

0 Comments