Latest News
Loading...

എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ

 ഈരാറ്റുപേട്ട: എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ കോട്ടയം AIYF ജില്ല സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രതീഷ് PS പതാക ഉയർത്തിയതോടെയാണ് കൺവെൻഷൻ തുടക്കമായത്.മുഹമ്മദ് ഹാശിം, ബാബു ജോസഫ്, രാജേഷ് K R, സുനൈസ് MP, എബിൻ പയസ്,സാംജിത് M. ശേഖർ,എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
.
ബാബു ജോസഫ് രക്തസാക്ഷി പ്രമേയവും,മുഹമ്മദ് ഹാശിം അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ്‌ അവതരിപ്പിച്ചു. CPI മണ്ഡലം സെക്രട്ടറി MG ശേഖരൻ,AIYF കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് അജേഷ് KB, പാർട്ടി ജില്ലാ കമ്മിറ്റി അംഗം EK മുജീബ്, പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം PS സുനിൽ,എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. 
.മണ്ഡലം ഭാരവാഹികളായി പ്രസിഡൻ്റ് രതീഷ് P S, വൈസ് പ്രസിഡൻ്റ്മാർ ബാബു ജോസഫ്‌ ,ഫാത്തിമ,ജോബിഷ് തോമസ്, ബിനി പ്രസാദ് ,എബിൻ പയസ്.. സെക്രട്ടറി ഷമ്മാസ് ലത്തീഫ്‌, ജോയിൻ്റ് സെക്രട്ടറിമാർ ഭദ്ര G രാജൻ മുഹമ്മദ് ഹാശിം, റ്റിബിൻ,രാജേഷ്, സുനിൽ എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു. എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ് സ്വാഗതവും. AISF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സാംജിത് M ശേഖർ നന്ദിയും രേഖപ്പെടുത്തി...

.

Post a Comment

0 Comments