Latest News
Loading...

ചിങ്ങം ഒന്നിന് വിത്ത് കുട്ടകളുടെ പരമ്പര തീർത്ത് വിദ്യാർത്ഥികൾ

മലയിഞ്ചിപ്പാറ : വാർഷിക കൃഷിക്കൂട് പ്രവർത്തനങ്ങൾക്കായി വിത്തുകൾ അഭ്യർത്ഥിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപ്പുലരിയിൽ സ്ഥാപിച്ചത് അഞ്ച് വിത്ത് കുട്ടകൾ. കാർഷിക പുതുവർഷാഘോഷങ്ങളുടെ ദിനത്തിൽ നാടൻ വിത്തുകളുടെ സംരക്ഷണം, പ്രചരണം, പങ്കുവയ്ക്കൽ എന്നിവയുടെ സന്ദേശമായി മാറി വിത്ത് കുട്ടകൾ . മലയിഞ്ചിപ്പാറ, ചോലത്തടം, പാതാമ്പുഴ , മുരിങ്ങപ്പുറം, മന്നം എന്നിവിടങ്ങളിലാണ് വിത്ത് കുട്ടകൾ വച്ചത്. 
.ജില്ലാ തലത്തിൽ ഭൂമികയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിത്ത് കുട്ട പ്രവർത്തനം പാതാമ്പുഴ പ്രദേശത്ത് മൂന്ന് വാർഡുകളിൽ ഏകോപിപ്പിക്കുന്നത് മലയിഞ്ചിപ്പാറ സ്കൂളിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ്. മലയിഞ്ചിപ്പാറയിലെ ആദ്യ വിത്ത് കുട്ട ഇൻഫാം ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ ഉത്ഘാടനം ചെയ്തു. ചോലത്തടത്ത് ജോസഫ് വിളക്കുന്നേൽ, പാതാമ്പുഴയിൽ ബാലചന്ദ്രൻനായർ മറ്റത്തിൽ, മുരിങ്ങപ്പുറത്ത് വി.ആർ. വിജയകുമാർ എന്നിവർ വിത്തുകളും തൈകളും വിദ്യാർത്ഥികൾക്ക് കൈമാറി. 

.പച്ചക്കറി, പഴവർഗ്ഗ, കിഴങ്ങ് വർഗ്ഗ, ഔഷധ ഇനങ്ങളിലായി നൂറു കണക്കിന് നടീൽ വസ്തുക്കളാണ് വിത്ത് കുട്ടയിൽ ആളുകൾ കൊണ്ടുവന്നത്. കൃഷിക്കൂടിനായുള്ളവ ശേഖരിച്ച വിദ്യാർത്ഥികൾ ശേഷിച്ചത് അഞ്ച് വിത്ത് കുട്ടകളിലായി പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. കാർഷിക സിസ്റ്റർ ലിൻസ് മേരി , റ്റോണിയ, ഷൈനി ജോസഫ് , മനു ശങ്കർ , മാർട്ടിൽ തൈക്കാട് എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments