Latest News
Loading...

സ്വാതന്ത്ര്യ ദിനാഘോഷം: രക്ഷിതാക്കൾക്ക് മത്സരവേദിയൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ്

. അരുവിത്തുറ: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കു കൂടി മത്സരവേദിയൊരുക്കുകയാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ. ഗൂഗിൾ ഫോം വഴി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരമാണ് ഇത്തവണ രക്ഷിതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 

.ഇന്ന് കുട്ടികളുടെ പഠനത്തിൽ കൂടുതൽ പങ്കു വഹിക്കുന്ന രക്ഷിതാക്കളിൽ വിജ്ഞാന തൃഷ്ണ വളർത്താനും അവരുടെ കഴിവുകൾക്ക് അംഗീകാരവും പ്രോത്സാഹനവും നല്കാനും ഇത്തരം മത്സരങ്ങൾ പ്രയോജനപ്പെടുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യു സാർ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു. 

.കൂടാതെ സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡൻ്റും ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ റിട്ടയേഡ് പ്രഫസറുമായ ഡോ.ജോസ് മാത്യു കുട്ടികൾക്ക് സന്ദേശം നല്കി സംസാരിക്കുന്നതാണ്.ഇതോടൊപ്പം കുട്ടികൾക്കായി 'ദേശഭക്തിഗാനം, പ്രസംഗം,ക്വിസ്, ചുവർഷത്രിക നിർമ്മാണം, പതിപ്പു നിർമ്മാണം, പതാക നിർമ്മാണം, സ്വാതന്ത്ര്യ സമര സേനാനിയെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.



Post a Comment

0 Comments